അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ഘട്ടം 2A (കോട്ടേശ്വർ റോഡ് മുതൽ എയർപോർട്ട് ഇടനാഴി വരെ) യ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
June 10th, 01:59 pm
അഞ്ച് സ്റ്റേഷനുകളോട് കൂടിയ (4 എലവേറ്റഡ്, 1 അണ്ടർഗ്രൗണ്ട്) 6.032 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴി ഉൾപ്പെടുന്ന അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ഘട്ടം 2(A)-യ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഘട്ടം 2(A) പ്രവർത്തനക്ഷമമാകുന്നതോടെ അഹമ്മദാബാദ്-ഗാന്ധിനഗർ മേഖലയിൽ 77.63 കിലോമീറ്റർ സജീവ മെട്രോ റെയിൽ ശൃംഖല നിലവിൽ വരും. ആശ്രാം റോഡ്, കോട്ടേശ്വർ പ്രാചീൻ മന്ദിർ, സബർമതി നദി, സർദാർ നഗർ, വിമാനത്താവളം എന്നിവയാണ് ഫേസ് 2(A) ഇടനാഴിയിൽ ഉൾപ്പെടുന്ന സ്റ്റേഷനുകൾ.ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ജിഎംആർസി) നിലവിലുള്ള നോർത്ത്-സൗത്ത് കോറിഡോർ ഗിഫ്റ്റ് സിറ്റിയിൽ നിന്ന് ഷാപൂർ വരെ നീട്ടുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
February 24th, 03:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ഗിഫ്റ്റ് സിറ്റിയിൽ നിന്ന് ഷാപൂർ വരെയുള്ള വിപുലീകരണത്തിന് 3.33 കിലോമീറ്റർ നീളവും മൂന്ന് എലിവേറ്റഡ് സ്റ്റേഷനുകളും ഉൾപ്പെടും. ഏകദേശം നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശ്യം.അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
September 16th, 02:42 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു. മെട്രോ യാത്രയ്ക്കിടെ വിദ്യാർത്ഥികളുമായും അദ്ദേഹം ആശയ വിനിമയം നടത്തി.