ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 27th, 04:32 pm
ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബിസിനസ് ഫോറത്തിൽ പങ്കെടുക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. യൂറോപ്യൻ യൂണിയൻ കൗൺസിൽ, കമ്മീഷൻ പ്രസിഡന്റുമാരുടെ ഈ ഇന്ത്യൻ സന്ദർശനം ഒരു സാധാരണ നയതന്ത്ര പര്യടനമല്ല; മറിച്ച് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധത്തിലെ ഒരു പുതിയ യുഗത്തിന്റെ ശംഖൊലിയാണ്. ആദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികളായി പങ്കെടുത്തതും, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ (FTA) ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ പൂർത്തിയാക്കിയതും, ഇന്ന് ഇത്രയധികം സി.ഇ.ഒമാരുടെ സാന്നിധ്യത്തിൽ ഇത്ര വിപുലമായി ബിസിനസ് ഫോറം സംഘടിപ്പിച്ചതും - ഈ നേട്ടങ്ങളെല്ലാം ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ ശക്തികൾ തമ്മിൽ സംഭവിക്കുന്ന അഭൂതപൂർവമായ ഐക്യത്തിന്റെ അടയാളങ്ങളാണ്.ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-EU ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
January 27th, 04:30 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബിസിനസ് ഫോറത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ (EU) ബിസിനസ് ഫോറത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെയും കമ്മീഷന്റെയും പ്രസിഡന്റുമാരുടെ ഇന്ത്യാ സന്ദർശനം ഒരു സാധാരണ നയതന്ത്ര പര്യടനം മാത്രമല്ലെന്നും മറിച്ച് ഇന്ത്യ-EU ബന്ധത്തിലെ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ EU നേതാക്കൾ മുഖ്യാതിഥികളായി എത്തിയെന്നും ഇന്ത്യയും യൂറോപ്യൻ യൂണിയനും ചേർന്ന് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ പൂർത്തീകരിച്ചുവെന്നും നിരവധി സിഇഒമാരുടെ സാന്നിധ്യത്തിൽ ഇന്ന് ഇത്രയും വിപുലമായി ഇന്ത്യ-EU ബിസിനസ് ഫോറം സംഘടിപ്പിക്കപ്പെടുന്നുവെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. ഈ നേട്ടങ്ങൾ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ ശക്തികൾ തമ്മിലുള്ള അഭൂതപൂർവമായ യോജിപ്പിന്റെ പ്രതീകമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.Agriculture sector needs to be developed in line with the requirements of the 21st century: PM Modi
May 26th, 02:31 pm
Prime Minister Narendra MOdi laid foundation stone for Indian Agricultural Research Institute at Gogamukh in Assam. The PM said that it institute would impact India's Northeast in a positive way in future. The PM said that agriculture sector needed to be developed in line with the requirements of the 21st century."അസമിലെ ഗോഗാമുഖില്‍ ഐ.എ.ആര്‍.ഐക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു "
May 26th, 02:30 pm
അസമിലെ ഗോഗാമുഖില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന് (ഐ.എ.ആര്‍.ഐ) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു.ഇതോടനുബന്ധിച്ച് ചേര്‍ന്ന വന്‍ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ സംസ്ഥാനത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് അസം ഗവണ്‍മെന്റിനെയും മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.