യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 18th, 05:00 am
ആദ്യമായി ഈ റൗണ്ട് ടേബിളിലേക്ക് എന്നെ ക്ഷണിച്ചതിന് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദിയറിയിക്കുന്നു. ഈ യോഗം ഗോഥെൻബർഗിൽ വെച്ച് നടക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നവീനാശയത്തിന് പേരുകേട്ടത് മാത്രമല്ല, യൂറോപ്പിന്റെ ഉത്പാദന വീര്യത്തിന്റെ ഊർജ്ജസ്വലമായ പ്രതീകം കൂടിയാണ് ഈ നഗരം.യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
May 17th, 12:12 am
2026 മെയ് 17-ന് ഗോഥെൻബർഗിൽ നടന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വോൾവോ ഗ്രൂപ്പ് ആതിഥേയത്വം വഹിച്ച പരിപാടിയിൽ സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, മുതിർന്ന യൂറോപ്യൻ വ്യവസായ പ്രമുഖർ, പ്രമുഖ യൂറോപ്യൻ-ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 11th, 06:15 pm
ഗുജറാത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ജി, കേന്ദ്രമന്ത്രിയും സ്ഥാപക ട്രസ്റ്റിയുമായ മൻസുഖ് ഭായ് മാണ്ഡവ്യ, സർദാർ ധാം അധ്യക്ഷൻ ഗഗ്ജി ഭായ് സുതരിയ ജി, ദുഷ്യന്ത് ഭായ് പട്ടേൽ, പങ്കജ് ഭായ് പട്ടേൽ, സംസ്ഥാന ബിജെപി അധ്യക്ഷൻ ജഗദീഷ് വിശ്വകർമ ജി, വേദിയിലുള്ള ഗുജറാത്ത് സർക്കാരിലെ മറ്റ് മന്ത്രിമാരേ,പദ്ധതിക്കായി സംഭാവന ചെയ്തവരേ,ട്രസ്റ്റികളേ, വിശിഷ്ട അതിഥികളേ, ഗുജറാത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ എത്തിച്ചേർന്ന എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു
May 11th, 06:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു. സോമനാഥ ക്ഷേത്രത്തിന്റെ 75-ാം പ്രതിഷ്ഠാ വാർഷികം ആഘോഷിക്കുന്ന അതേ ദിവസം തന്നെ വഡോദരയിലെ സർദാർധാമിൽ നടന്ന വിശിഷ്ട സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും ആത്മീയ സ്മരണയും ഒരുമിച്ച് വന്നതിനെ ശുഭകരമായ ഒരു യാദൃശ്ചികതയെന്ന് വിശേഷിപ്പിച്ചു.ഇന്ത്യ – ഫ്രാൻസ് സംയുക്ത പ്രസ്താവന
February 18th, 08:10 am
ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ആദരണീയനായ ഇമ്മാനുവൽ മാക്രോൺ 2026 ഫെബ്രുവരി 17 മുതൽ 19 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയും 'AI ഇംപാക്ട് ഉച്ചകോടി 2026'-ൽ പങ്കുചേരുകയും ചെയ്തു. സന്ദർശന വേളയിൽ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഫെബ്രുവരി 17-ന് മുംബൈയിൽ വെച്ച് '2026 ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷം' സംയുക്തമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രസിഡന്റ് മാക്രോണിന്റെ നാലാമത്തെ ഇന്ത്യ സന്ദർശനമാണിത്. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ഫ്രാൻസ് സന്ദർശിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം.വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2026 ന്റെ സമാപന സെഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 12th, 06:45 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, എല്ലാ പാർലമെന്റ് അംഗങ്ങൾ, വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ചലഞ്ചിലെ വിജയികൾ, മറ്റ് വിശിഷ്ട വ്യക്തികൾ, വിദേശത്ത് നിന്ന് വന്നവർ ഉൾപ്പെടെ രാജ്യമെമ്പാടുമുള്ള ഇവിടെയെത്തിയ എന്റെ യുവ സുഹൃത്തുക്കൾ എന്നിവർക്കെല്ലാം ഇവിടെ ഒരു പുതിയ അനുഭവം ഉണ്ടായിട്ടുണ്ടാകും. നിങ്ങൾ ക്ഷീണിച്ചില്ലല്ലോ? നിങ്ങൾ രണ്ടു ദിവസമായി പ്രവർത്തനനിരതരായിരുന്നു വീണ്ടും കേൾക്കുമ്പോൾ നിങ്ങൾക്ക് ക്ഷീണം തോന്നില്ലേ? എന്തായാലും, പിന്നിലുള്ള എന്റെ സീറ്റിലിരുന്ന്, എനിക്ക് ആവശ്യമുള്ളത്രയും ഞാൻ പറഞ്ഞു കഴിഞ്ഞു. ഞാൻ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളിൽ പലരും ജനിച്ചിട്ടുപോലുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. 2014 ൽ ഞാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും കുട്ടികളായിരിക്കുമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയായാലും ഇപ്പോൾ പ്രധാനമന്ത്രിയായാലും, യുവതലമുറയിൽ എനിക്ക് എപ്പോഴും വലിയ വിശ്വാസമുണ്ട്. നിങ്ങളുടെ കഴിവിൽ നിന്നും പ്രതിഭയിൽ നിന്നും ഞാൻ എപ്പോഴും ഊർജ്ജം നേടിയിട്ടുണ്ട്. ഇന്ന്, ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന ദൗത്യത്തിന്റെ കടിഞ്ഞാൺ നിങ്ങൾ വഹിക്കുന്നതായി ഞാൻ കാണുന്നു.Prime Minister Shri Narendra Modi addresses the Viksit Bharat Young Leaders Dialogue 2026
January 12th, 06:30 pm
In his address at the concluding session of the Viksit Bharat Young Leaders Dialogue 2026, PM Modi underscored the critical role of youth leadership in realising the vision of a developed India. He highlighted key reforms and initiatives such as Startup India, Digital India, Ease of Doing Business, and the simplification of tax and compliance, which accelerated India’s startup revolution. The PM encouraged the youth to move forward with confidence, expressing unwavering faith in their potential.സിൻ്റേർഡ് റെയർ എർത്ത് പെർമനൻ്റ് മാഗ്നെറ്റുകളുടെ (REPM) നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ ₹7,280 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
November 26th, 04:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് ₹7,280 കോടി ചെലവിൽ സിൻ്റേർഡ് റെയർ എർത്ത് പെർമനൻ്റ് മാഗ്നെറ്റുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. ഇന്ത്യയിൽ പ്രതിവർഷം 6,000 മെട്രിക് ടൺ (MTPA ) സംയോജിത റെയർ എർത്ത് പെർമനൻ്റ് മാഗ്നെറ്റ് (REPM) നിർമ്മിക്കുക എന്നതാണ് ഈ ആദ്യ സംരംഭത്തിന്റെ ലക്ഷ്യം. ഇത് രാജ്യത്തിൻ്റെ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുകയും ആഗോള REPM വിപണിയിൽ ഇന്ത്യയെ ഒരു പ്രധാന ശക്തിയായി സ്ഥാപിക്കുകയും ചെയ്യും.ഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നടത്തിയ പ്രസംഗം
November 26th, 10:10 am
പാർലമെന്റിൽ എത്തേണ്ടതിനാൽ എനിക്ക് സമയ പരിമിതിയുണ്ട്; ബഹുമാനപ്പെട്ട രാഷ്ട്രപതിയുമായി ഒരു പരിപാടിയുണ്ട്. അതിനാൽ, ദീർഘനേരം സംസാരിക്കാതെ, ഞാൻ കുറച്ച് കാര്യങ്ങൾ വേഗത്തിൽ പങ്കുവെക്കുകയും എന്റെ പരാമർശങ്ങൾ അവസാനിപ്പിക്കുകയും ചെയ്യും. ഇന്ന് മുതൽ, ഭാരതത്തിന്റെ വ്യോമയാന മേഖല ഒരു പുതിയ പറക്കൽ നടത്തുകയാണ്. സഫ്രാന്റെ ഈ പുതിയ കേന്ദ്രം ഭാരതത്തിനെ ഒരു ആഗോള എംആർഒ ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും. ഹൈടെക് എയ്‌റോസ്‌പേസ് ലോകത്ത് യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഈ എംആർഒ കേന്ദ്രം സൃഷ്ടിക്കും. നവംബർ 24 ന് ഞാൻ സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും അടുത്തിടെ കണ്ടു, നേരത്തെയും ഞാൻ അവരെ കണ്ടിട്ടുണ്ട്. എല്ലാ ചർച്ചകളിലും, ഭാരതത്തെക്കുറിച്ചുള്ള അവരുടെ വിശ്വാസവും പ്രതീക്ഷയും ഞാൻ കണ്ടിട്ടുണ്ട്. ഭാരതത്തിലുള്ള സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന്, ഈ സൗകര്യത്തിന് ടീം സഫ്രാനെ ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു
November 26th, 10:00 am
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ GMR എയ്‌റോസ്‌പേസ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് - SEZ-ൽ സ്ഥിതി ചെയ്യുന്ന സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വ്യോമയാന മേഖല ഇന്ന് മുതൽ പുതിയൊരു പാതയിലേക്ക് നീങ്ങുകയാണ്. സഫ്രാന്റെ പുതിയ കേന്ദ്രം ഇന്ത്യയെ ഒരു ആഗോള മെയിൻ്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും എന്ന് ചടങ്ങിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ MRO കേന്ദ്രം യുവാക്കൾക്ക് ഹൈടെക് എയ്‌റോസ്‌പേസ് മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. നവംബർ 24 ന് സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും താൻ കണ്ടിരുന്നുവെന്നും അവരുമായുള്ള മുമ്പത്തെ എല്ലാ ചർച്ചകളിലും ഇന്ത്യയെക്കുറിച്ചുള്ള അവരുടെ ആത്മവിശ്വാസവും പ്രതീക്ഷയും താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ പുതിയ കേന്ദ്രത്തിന് ടീം സഫ്രാനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി തന്റെ ആശംസകൾ നേർന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 30 ന് മഹാരാഷ്ട്രയും ഛത്തീസ്ഗഡും സന്ദർശിക്കും
March 28th, 02:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 30 ന് മഹാരാഷ്ട്രയും ഛത്തീസ്ഗഡും സന്ദർശിക്കും. തുടർന്ന് അദ്ദേഹം നാഗ്പൂരിലേക്ക് യാത്ര ചെയ്യുകയും രാവിലെ 9 മണിക്ക് സ്മൃതി മന്ദിറിൽ ദർശനം നടത്തുകയും തുടർന്ന് ദീക്ഷഭൂമി സന്ദർശിക്കുകയും ചെയ്യും.ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായുള്ള ഇന്ത്യ – ഫ്രാൻസ് സംയുക്ത പ്രസ്താവന
February 12th, 03:22 pm
ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ശ്രീ ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഫെബ്രുവരി 10-12 തീയതികളിൽ ഫ്രാൻസ് സന്ദർശിച്ചു. 2025 ഫെബ്രുവരി 10, 11 തീയതികളിൽ ഫ്രാൻസും ഇന്ത്യയും സംയുക്തമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചു. ബ്ലെച്ച്‌ലി പാർക്ക് (നവംബർ 2023), സിയോൾ (മെയ് 2024) ഉച്ചകോടികളിൽ കൈവരിച്ച സുപ്രധാന നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി, രാഷ്ട്രത്തലവന്മാരും ഗവൺമെന്റ് മേധാവിമാരും, അന്താരാഷ്ട്ര സംഘടനകളുടെ നേതാക്കളും, ചെറുകിട- വൻകിട സംരംഭങ്ങളുടെ പ്രതിനിധികളും, അക്കാദമിക്, ഗവൺമെന്റിതര സംഘടനകളുടെ പ്രതിനിധികളും, കലാകാരന്മാരും, സിവിൽ സമൂഹത്തിലെ അംഗങ്ങളും ഉച്ചകോടിയിൽ ഒത്തുചേർന്നു. പൊതുജനതാൽപ്പര്യം മുൻനിർത്തി ആഗോള എഐ മേഖലയ്ക്ക് സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള പ്രതിബദ്ധത അവർ അടിവരയിട്ടു. ഫ്രാൻസിന്റെ അധ്യക്ഷതയിൽ എഐ ആക്ഷൻ ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് മാക്രോണിനെ അഭിനന്ദിച്ചു. അടുത്തഎഐ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനെ ഫ്രാൻസ് സ്വാഗതം ചെയ്തു.14-ാമത് ഇന്ത്യ - ഫ്രാൻസ് സി ഇ ഒ ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
February 12th, 12:25 am
പാരീസിൽ ഇന്ന് നടന്ന 14-ാമത് ഇന്ത്യ-ഫ്രാൻസ് സിഇഒ ഫോറത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്റ് ശ്രീ ഇമ്മാനുവൽ മാക്രോണും സംയുക്തമായി അഭിസംബോധന ചെയ്തു. പ്രതിരോധം, എയ്‌റോസ്‌പേസ്, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, അടിസ്ഥാന സൗകര്യങ്ങൾ, നൂതന ഉൽപ്പാദനം,നിർമിതബുദ്ധി, ലൈഫ് സയൻസസ്, ക്ഷേമവും ജീവിതശൈലിയും, ഭക്ഷണം, ആതിഥ്യം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരുഭാഗങ്ങളിൽ നിന്നും വൈവിധ്യമാർന്ന കമ്പനികളിൽ നിന്നുള്ള സി ഇ ഒമാരെ ഫോറം ഒരുമിച്ച് കൊണ്ടുവന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി
July 20th, 02:37 am
വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പ്രധാനമന്ത്രി ലക്സണ്‍ ഊഷ്മളമായി അഭിനന്ദിച്ചുPM Modi attends News18 Rising Bharat Summit
March 20th, 08:00 pm
Prime Minister Narendra Modi attended and addressed News 18 Rising Bharat Summit. At this time, the heat of the election is at its peak. The dates have been announced. Many people have expressed their opinions in this summit of yours. The atmosphere is set for debate. And this is the beauty of democracy. Election campaigning is in full swing in the country. The government is keeping a report card for its 10-year performance. We are charting the roadmap for the next 25 years. And planning the first 100 days of our third term, said PM Modi.കേരളത്തിലെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 27th, 12:24 pm
കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ജി, എന്റെ സഹപ്രവര്‍ത്തകനും സഹമന്ത്രിയുമായ ശ്രീ വി. മുരളീധരന്‍, ഐഎസ്ആര്‍ഒ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍, നമസ്‌കാരം!പ്രധാനമന്ത്രി തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വിഎസ്എസ്‌സി) സന്ദർശിച്ചു
February 27th, 12:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (VSSC) സന്ദർശിച്ചു. ഏകദേശം 1800 കോടി രൂപയുടെ മൂന്നു സുപ്രധാന ബഹിരാകാശ അടിസ്ഥാനസൗകര്യ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ SLV ഇന്റഗ്രേഷൻ ഫെസിലിറ്റി (PIF); മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലെ പുതിയ ‘സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും’; തിരുവനന്തപുരം വിഎസ്എസ്‌സിയിലെ ‘ട്രൈസോണിക് വിൻഡ് ടണൽ’ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു. ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി അവലോകനം ചെയ്ത ശ്രീ മോദി, നാലു ബഹിരാകാശസഞ്ചാരികൾക്കു ‘ബഹിരാകാശ ചിറകുകൾ’ നൽകുകയും ചെയ്തു. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണു ബഹിരാകാശ സഞ്ചാരികൾ.ഫ്രഞ്ച് പ്രസിഡന്റുമായുള്ള വെർച്വൽ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
February 14th, 04:31 pm
ഈ സുപ്രധാന കരാറിന് എയർ ഇന്ത്യയെയും എയർബസിനെയും ഞാൻ ആദ്യം അഭിനന്ദിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുത്തതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിന് ഞാൻ പ്രത്യേകം നന്ദി പറയുന്നു.എയർ ഇന്ത്യ-എയർബസ് പങ്കാളിത്തം ആരംഭിക്കുന്നത് സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റുമായുള്ള വെർച്വൽ മീറ്റിംഗിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു
February 14th, 04:30 pm
എയർ ഇന്ത്യയും എയർബസും തമ്മിലുള്ള പങ്കാളിത്തത്തിനു തുടക്കം കുറിച്ച ചടങ്ങിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി വീഡിയോ കോളിൽ പങ്കെടുത്തു. , ടാറ്റ സൺസ് ചെയർമാൻ എമിരിറ്റസ് ശ്രീ രത്തൻ ടാറ്റ, ടാറ്റ സൺസ് ബോർഡ് ചെയർമാൻ ശ്രീ എൻ. ചന്ദ്രശേഖരൻ, എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ, എയർബസ് സിഇഒ ഗില്ലൂം ഫൗറി എന്നിവരും ചടങ്ങിൽ പങ്കെടുത്തു .കർണാടകയിലെ തുംകുരുവിൽ ‘തുമകുരു ഇൻഡസ്ട്രിയൽ ടൗൺഷിപ്പിന്റെ’ ശിലാസ്ഥാപന ചടങ്ങിലും എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിലും പ്രധാനമന്ത്രിയുടെ പ്രസംഗം
February 06th, 04:20 pm
സന്യാസിമാരുടെയും ജ്ഞാനികളുടെയും നാടാണ് കർണാടകം . ആത്മീയത, അറിവ്, ശാസ്ത്രം എന്നിവയുടെ മഹത്തായ ഇന്ത്യൻ പാരമ്പര്യത്തെ കർണാടകം എല്ലായ്പ്പോഴും ശക്തിപ്പെടുത്തിയിട്ടുണ്ട്. തുംകുരുവിന് ഇതിലും പ്രത്യേക സ്ഥാനമുണ്ട്. സിദ്ധഗംഗ മഠം അതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ന് ശ്രീ സിദ്ധലിംഗ മഹാസ്വാമികൾ 'ത്രിവിധ ദാസോഹ'ത്തിലെ പൂജ്യ ശിവകുമാര സ്വാമിജി അവശേഷിപ്പിച്ച പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നു, അതായത് അന്ന, അക്ഷര, ആശ്രയ. ബഹുമാനപ്പെട്ട സന്യാസിമാരെ ഞാൻ വണങ്ങുന്നു. ശ്രീ ചിദംബരനെയും ഞാൻ വണങ്ങുന്നു. ഗുബ്ബിയിൽ സ്ഥിതി ചെയ്യുന്ന ആശ്രമവും ഭഗവാൻ ചന്നബസവേശ്വരയും!