എത്യോപ്യയിലെ അഡിസ് അബാബയിലുള്ള അദ്‌വ വിജയ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

December 17th, 01:44 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഡിസ് അബാബയിലെ അദ്‌വ വിജയ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ശ്രദ്ധാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. 1896-ൽ അദ്‌വ യുദ്ധത്തിൽ തങ്ങളുടെ രാഷ്ട്രത്തിന്റെ പരമാധികാരത്തിനായി ജീവത്യാഗം ചെയ്ത ധീരരായ എത്യോപ്യൻ സൈനികർക്കാണ് ഈ സ്മാരകം സമർപ്പിച്ചിരിക്കുന്നത്. അദ്‌വയുടെ വീരന്മാരുടെ ശാശ്വത ചൈതന്യത്തിനും രാജ്യത്തിന്റെ സ്വാതന്ത്ര്യം, അന്തസ്സ്, പ്രതിരോധശേഷി എന്നിവയുടെ അഭിമാനകരമായ പൈതൃകത്തിനുമുള്ള ശ്രദ്ധാഞ്ജലിയാണ് ഈ സ്മാരകം.

എത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന

December 17th, 12:25 pm

പൗരാണിക ജ്ഞാനവും ആധുനിക അഭിലാഷങ്ങളുമുള്ള ഒരു രാജ്യത്തിന്റെ ഹൃദയത്തിൽ, ജനാധിപത്യത്തിന്റെ ഈ ക്ഷേത്രത്തിൽ വരാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നുന്നു. നിങ്ങളുടെ പാർലമെന്റിനോടും ജനങ്ങളോടും ജനാധിപത്യ യാത്രയോടുമുള്ള ഏറെ ബഹുമാനത്തോടെയാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ സൗഹൃദത്തിന്റെയും സൽസ്വഭാവത്തിന്റെയും സാഹോദര്യത്തിന്റെയും ആശംസകൾ ഞാൻ നേരുന്നു.

എത്യോപ്യയിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

December 17th, 12:12 pm

എത്യോപ്യയിലെ നിയമനിർമ്മാതാക്കൾക്ക് ഇന്ത്യൻ ജനതയുടെ സൗഹൃദത്തിലൂന്നിയ ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി അദ്ദേഹത്തിൻ്റെ പ്രസംഗം ആരംഭിച്ചത്. പാർലമെന്റിനെ അഭിസംബോധന ചെയ്യാനും എത്യോപ്യയിലെ സാധാരണക്കാരായ കർഷകർ, സംരംഭകർ, അഭിമാനികളായ സ്ത്രീകൾ, യുവാക്കൾ എന്നിവരോട് സംസാരിക്കാനും കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. എത്യോപ്യയിലെ ഗ്രേറ്റ് ഓണർ നിഷാൻ എന്ന പരമോന്നത ബഹുമതി തനിക്ക് സമ്മാനിച്ചതിന് എത്യോപ്യയിലെ ജനങ്ങൾക്കും സർക്കാരിനും അദ്ദേഹം നന്ദി പറഞ്ഞു. ബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള വർഷങ്ങൾ പഴക്കമുള്ള ബന്ധം സന്ദർശന വേളയിൽ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തപ്പെട്ടതിൽ പ്രധാനമന്ത്രി അഗാധമായ സംതൃപ്തി പ്രകടിപ്പിച്ചു.