'മൻ കി ബാത്തിന്റെ' 119-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (23-02-2025)
February 23rd, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. നിങ്ങളെയെല്ലാം 'മൻ കി ബാത്തിലേക്ക്' സ്വാഗതം ചെയ്യുന്നു. ചാമ്പ്യൻസ് ട്രോഫി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാം ക്രിക്കറ്റ് മയമാണ്. ക്രിക്കറ്റിൽ ഒരു സെഞ്ചുറിയുടെ ആവേശം എന്താണെന്ന് നമുക്കെല്ലാവർക്കും നന്നായി അറിയാം, പക്ഷേ ഇന്ന് ഞാൻ നിങ്ങളോട് ക്രിക്കറ്റിനെക്കുറിച്ചല്ല, മറിച്ച് ഭാരതം ബഹിരാകാശത്ത് നേടിയ അത്ഭുതകരമായ സെഞ്ചുറിയെക്കുറിച്ചാണ് സംസാരിക്കുന്നത്. കഴിഞ്ഞ മാസം, ഐഎസ്ആർഒയുടെ നൂറാമത്തെ റോക്കറ്റിന്റെ വിക്ഷേപണത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. ഇത് വെറുമൊരു അക്കമല്ല, ബഹിരാകാശ ശാസ്ത്രത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ ബഹിരാകാശ യാത്ര വളരെ സാധാരണമായ രീതിയിലാണ് ആരംഭിച്ചത്. ഓരോ ഘട്ടത്തിലും വെല്ലുവിളികൾ ഉണ്ടായിരുന്നു, പക്ഷേ നമ്മുടെ ശാസ്ത്രജ്ഞർ വിജയികളായി മുന്നേറിക്കൊണ്ടിരുന്നു. കാലക്രമേണ, ബഹിരാകാശ മേഖലയിലെ നമ്മുടെ വിജയങ്ങളുടെ പട്ടിക വളരെ നീണ്ടതായി. വിക്ഷേപണ വാഹന നിർമ്മാണമായാലും, ചന്ദ്രയാൻ, മംഗൾയാൻ, ആദിത്യ എൽ-1 എന്നിവയുടെ വിജയമായാലും, ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ബഹിരാകാശത്തേക്ക് അയയ്ക്കുക എന്ന അഭൂതപൂർവമായ ദൗത്യമായാലും - ഇസ്രോയുടെ വിജയങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം ഏകദേശം 460 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു, ഇതിൽ മറ്റ് രാജ്യങ്ങളുടെ നിരവധി ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു. സമീപ വർഷങ്ങളിലെ ഒരു പ്രധാന കാര്യം നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഘത്തിൽ സ്ത്രീശക്തിയുടെ പങ്കാളിത്തം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്. ഇന്ന് നമ്മുടെ യുവാക്കൾക്ക് ബഹിരാകാശ മേഖല പ്രിയപ്പെട്ടതായി മാറിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെയും സ്വകാര്യ മേഖലയിലെ ബഹിരാകാശ കമ്പനികളുടെയും എണ്ണം നൂറുകണക്കിന് എത്തുമെന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ ആരാണ് കരുതിയിരുന്നത്! ജീവിതത്തിൽ ഉൾപുളകം ഉണ്ടാക്കുന്നതും ആവേശകരവുമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന നമ്മുടെ യുവാക്കൾക്ക്, ബഹിരാകാശ മേഖല ഒരു മികച്ച ഓപ്ഷനായി മാറുകയാണ്.തെലങ്കാനയിലെ സംഗറെഡ്ഡിയില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 05th, 10:39 am
തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, ജി. കിഷന്‍ റെഡ്ഡി ജി, തെലങ്കാന ഗവണ്‍മെന്റിലെ മന്ത്രിമാരായ കോണ്ട സുരേഖ ജി, കെ. വെങ്കട്ട് റെഡ്ഡി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. കെ.ലക്ഷ്മണ്‍ ജി. ബഹുമാന്യരായ മറ്റ് എല്ലാ വിശിഷ്ടവ്യക്തികള്‍, മാന്യന്മാരേ, മഹതികളെ, !തെലങ്കാനയിലെ സംഗറെഡ്ഡിയിൽ പ്രധാനമന്ത്രി 6,800 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
March 05th, 10:38 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ സംഗറെഡ്ഡിയിൽ 6,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. റോഡ്, റെയിൽ, പെട്രോളിയം, വ്യോമയാനം, പ്രകൃതിവാതകം തുടങ്ങിയ പ്രധാന മേഖലകൾ ഉൾക്കൊള്ളുന്നതാണ് പദ്ധതികൾ.ധീരരായ രാംജി ഗോണ്ടിൻ്റെയും കൊമരം ഭീമിൻ്റെയും നാടാണ് തെലങ്കാന
March 04th, 12:45 pm
തെലങ്കാന സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി അദിലാബാദിൽ വൻ റാലിയെ അഭിസംബോധന ചെയ്തു. അദിലാബാദിലെ തെലങ്കാനയിലെ ജനങ്ങളുടെ വൻ ജനപങ്കാളിത്തം ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും വർദ്ധിച്ചുവരുന്ന ശക്തിയുടെ തെളിവാണ്, അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളുടെ തുടക്കം തെലങ്കാനയിലെ ജനങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തുതെലങ്കാനയിലെ അദിലാബാദിൽ പ്രധാനമന്ത്രി മോദി നടത്തിയ പൊതു റാലിയിൽ വൻ ജനപങ്കാളിത്തം
March 04th, 12:24 pm
തെലങ്കാന സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി അദിലാബാദിൽ വൻ റാലിയെ അഭിസംബോധന ചെയ്തു. അദിലാബാദിലെ തെലങ്കാനയിലെ ജനങ്ങളുടെ വൻ ജനപങ്കാളിത്തം ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും വർദ്ധിച്ചുവരുന്ന ശക്തിയുടെ തെളിവാണ്, അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളുടെ തുടക്കം തെലങ്കാനയിലെ ജനങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തുതെലങ്കാനയിലെ അദിലാബാദില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 04th, 11:31 am
തെലങ്കാന ഗവര്‍ണര്‍, തമിഴിസൈ സൗന്ദരരാജന്‍ ജി, മുഖ്യമന്ത്രി, ശ്രീ രേവന്ത് റെഡ്ഡി ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ജി. കിഷന്‍ റെഡ്ഡി ജി, സോയം ബാപ്പു റാവു ജി, പി. ശങ്കര്‍ ജി, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളെ, മാന്യരേ!പ്രധാനമന്ത്രി തെലങ്കാനയിലെ ആദിലാബാദിൽ 56,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
March 04th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തെലങ്കാനയിലെ ആദിലാബാദിൽ 56,000 കോടി രൂപയുടെ വൈദ്യുതി, റെയിൽ, റോഡ് മേഖലകളുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു.