എത്യോപ്യയിലെ അഡിസ് അബാബയിലുള്ള അദ്‌വ വിജയ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
December 17th, 01:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഡിസ് അബാബയിലെ അദ്‌വ വിജയ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ശ്രദ്ധാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. 1896-ൽ അദ്‌വ യുദ്ധത്തിൽ തങ്ങളുടെ രാഷ്ട്രത്തിന്റെ പരമാധികാരത്തിനായി ജീവത്യാഗം ചെയ്ത ധീരരായ എത്യോപ്യൻ സൈനികർക്കാണ് ഈ സ്മാരകം സമർപ്പിച്ചിരിക്കുന്നത്. അദ്‌വയുടെ വീരന്മാരുടെ ശാശ്വത ചൈതന്യത്തിനും രാജ്യത്തിന്റെ സ്വാതന്ത്ര്യം, അന്തസ്സ്, പ്രതിരോധശേഷി എന്നിവയുടെ അഭിമാനകരമായ പൈതൃകത്തിനുമുള്ള ശ്രദ്ധാഞ്ജലിയാണ് ഈ സ്മാരകം.പ്രധാനമന്ത്രിയുടെ എത്യോപ്യൻ സന്ദർശനം: പ്രധാന നേട്ടങ്ങൾ
December 16th, 10:41 pm
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ 'തന്ത്രപരമായ പങ്കാളിത്ത'ത്തിലേക്ക് ഉയർത്തൽപ്രധാനമന്ത്രിക്ക് എത്യോപ്യയിൽ ഊഷ്മള സ്വീകരണം
December 16th, 06:21 pm
ഉഭയകക്ഷിസന്ദർശനത്തിനായി ഇതാദ്യമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എത്യോപ്യയിലെത്തി. അഡിസ് അബാബ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ, സവിശേഷ സൗഹൃദസൂചകമായി എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഊഷ്മളവും വർണാഭവുമായിരുന്നു സ്വീകരണം.