മ്യാൻമർ പ്രസിഡന്റ് യു മിൻ ആങ് ഹ്ലെയ്ങ്ങുമായി പ്രധാനമന്ത്രി ചർച്ച നടത്തി
June 01st, 08:09 pm
മ്യാൻമർ പ്രസിഡന്റ് യു മിൻ ആങ് ഹ്ലെയ്ങ്ങുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫലപ്രദമായ ചർച്ച നടത്തി.ഇന്ത്യ-മ്യാൻമർ സംയുക്ത പ്രസ്താവന: മ്യാൻമർ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം
June 01st, 07:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, മ്യാൻമർ റിപ്പബ്ലിക് യൂണിയൻ പ്രസിഡന്റ് യു മിൻ ഓങ് ഹ്ലേയിംഗ് 2026 മെയ് 30 മുതൽ ജൂൺ 3 വരെ ഇന്ത്യയിൽ തന്റെ ആദ്യ ഔദ്യോഗിക സന്ദർശനം നടത്തി.ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന
May 06th, 05:24 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും വിയറ്റ്നാം പ്രസിഡന്റുമായ തോ ലാം 2026 മെയ് 5 മുതൽ മെയ് 7 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ തോ ലാമിനോടൊപ്പം ഉന്നതതല പ്രതിനിധി സംഘവും ഉണ്ടായിരുന്നു. ശക്തമായ ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിച്ചു.നേട്ടങ്ങളുടെ പട്ടിക: സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം പ്രസിഡൻ്റിൻ്റെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം
May 06th, 03:44 pm
IREL (ഇന്ത്യ) ലിമിറ്റഡും വിയറ്റ്‌നാമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നോളജി ഓഫ് റേഡിയോ ആക്ടീവ് ആൻഡ് റെയർ എലമെന്റ്സും (ITRRE) തമ്മിലുള്ള പരസ്പര സഹകരണത്തിനുള്ള ധാരണാപത്രംഇന്ത്യൻ പ്രധാനമന്ത്രി വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും വിയറ്റ്നാം പ്രസിഡന്റുമായ തോ ലാമുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ പൂർണ്ണരൂപം
May 06th, 01:00 pm
ഇന്ത്യ-വിയറ്റ്‌നാം പങ്കാളിത്തത്തിൽ പൈതൃകവും വികസനവും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള ബുദ്ധൻ്റെ തിരു അവശേഷിപ്പുകൾ വിയറ്റ്‌നാമിലേക്ക് കൊണ്ടുപോയപ്പോൾ, വിയറ്റ്‌നാം ജനസംഖ്യയുടെ ഏകദേശം പതിനഞ്ച് ശതമാനമായ ഒന്നരക്കോടിയിലധികം ജനങ്ങൾ ആദരവ് അർപ്പിച്ചു. നമ്മുടെ പങ്കിട്ട പൈതൃകം സംരക്ഷിക്കുന്നതിനായി, വിയറ്റ്‌നാമിലെ മൈ സൺ (My Son), ൻഹാൻ ടവേഴ്സ് (Nhan Towers) എന്നിവിടങ്ങളിലെ പുരാതന ചാം നാഗരികതയുടെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഞങ്ങൾ ഏറ്റെടുക്കുകയാണ്. ഇനി ഞങ്ങൾ ചാം നാഗരികതയുടെ കയ്യെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്യുകയും അതുവഴി വരുംതലമുറകൾക്കായി ഈ വിലപ്പെട്ട പൈതൃകം സംരക്ഷിക്കുകയും ചെയ്യും.ભારત-ROK સ્પેશિયલ સ્ટ્રેટેજિક પાર્ટનરશિપ માટે સંયુક્ત વ્યૂહાત્મક વિઝન
April 20th, 10:53 pm
પ્રધાનમંત્રી શ્રી નરેન્દ્ર મોદીના આમંત્રણ પર, રિપબ્લિક ઓફ કોરિયા (ROK) ના રાષ્ટ્રપતિ મહામહિમ લી જે મ્યુંગે 19 થી 21 એપ્રિલ 2026 દરમિયાન ભારતની સત્તાવાર મુલાકાત લીધી હતી, જે કોઈ કોરિયન રાષ્ટ્રપતિ દ્વારા પદ સંભાળ્યા પછી ભારતની સૌથી વહેલી મુલાકાત છે. રાષ્ટ્રપતિ લી જે મ્યુંગની સાથે મંત્રીઓ, વરિષ્ઠ અધિકારીઓ અને કોરિયન કંપનીઓના અગ્રણી CEOs સહિતનું ઉચ્ચ સ્તરીય પ્રતિનિધિમંડળ આવ્યું હતું.*അസമിലെ സിൽചറിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ*
March 14th, 11:10 am
സംസ്ഥാനത്തിന്റെ ജനകീയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ സർബാനന്ദ സോനോവാൾ ജി, ഇവിടെ സന്നിഹിതരായിട്ടുള്ള സംസ്ഥാന ഗവൺമെന്റിലെ മന്ത്രിമാർ, ജനപ്രതിനിധികൾ, എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ സിൽചറിൽ 23,550 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
March 14th, 10:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ സിൽചറിൽ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ സംസാരിക്കവേ, സാംസ്കാരികത്തനിമയും ഉന്മേഷവും നിറഞ്ഞ ബരാക് താഴ്‌വര സന്ദർശിക്കുന്നത് എപ്പോഴും സവിശേഷമായ അനുഭവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രവും ഭാഷയും ലയിച്ച് സവിശേഷമായ പ്രാദേശിക സ്വത്വം രൂപപ്പെടുത്തിയ ഈ താഴ്‌വരയുടെ കവാടമാണ് സിൽചറെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ബംഗാളി, അസമീസ്, ഗോത്ര പാരമ്പര്യങ്ങൾ ഒരുമയോടെ തഴച്ചുവളരുന്ന വൈവിധ്യത്തിലാണ് ഈ മേഖലയുടെ കരുത്ത് അടങ്ങിയിരിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ബരാക് താഴ്‌വരയുടെ വൈവിധ്യം അതിന്റെ വലിയ സമ്പത്താണ്, ഇത് പൗരന്മാർക്കിടയിൽ സാഹോദര്യമനോഭാവം വളർത്തുന്നു - ശ്രീ മോദി വ്യക്തമാക്കി.അസമിലെ കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതിയുടെ ഭൂമി പൂജാവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 18th, 11:30 am
ഇന്ന്, എനിക്ക് വീണ്ടും കാസിരംഗയിലേക്ക് വരാനുള്ള ഭാഗ്യം ലഭിച്ചു. സ്വാഭാവികമായി എന്റെ മുൻ സന്ദർശനം ഞാൻ ഓർക്കുന്നു. വളരെ സ്വാഭാവികമാണത്. രണ്ട് വർഷം മുമ്പ് കാസിരംഗയിൽ ചെലവഴിച്ച നിമിഷങ്ങൾ എന്റെ ജീവിതത്തിലെ വളരെ സവിശേഷമായ അനുഭവങ്ങളിൽ ഒന്നാണ്. കാസിരംഗ ദേശീയോദ്യാനത്തിൽ ഒരു രാത്രി തങ്ങാൻ എനിക്ക് അവസരം ലഭിച്ചു, പിറ്റേന്ന് രാവിലെ ആന സഫാരിയിൽ, ഈ പ്രദേശത്തിന്റെ ഭംഗി എനിക്ക് വളരെ അടുത്ത് അനുഭവപ്പെട്ടു.അസമിലെ കാലിയാബോറിൽ 6,950 കോടിയിലധികം രൂപ ചെലവ് വരുന്ന കാസിരംഗ എലവേറ്റഡ് കോറിഡോർ പദ്ധതിയുടെ ഭൂമിപൂജ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു
January 18th, 11:00 am
അസമിലെ കാലിയാബോറിൽ ഇന്ന് 6,950 കോടിയിലധികം രൂപ ചിലവ് വരുന്ന കാസിരംഗ എലവേറ്റഡ് കോറിഡോർ പദ്ധതിയുടെ (NH-715-ലെ കാലിയാബോർ-നുമാലിഗഡ് വിഭാഗം 4-വരിയാക്കൽ) ഭൂമിപൂജ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു. ചടങ്ങിനെ അഭിസംഭോധനചെയ്തുകൊണ്ട്, ഇത്രയധികം ആളുകൾ തന്നെ അനുഗ്രഹിക്കാൻ എത്തിയതിൽ ശ്രീ മോദി നന്ദി പ്രകടിപ്പിക്കുകയും എല്ലാവരോടും കടപ്പാടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. കാസിരംഗ വീണ്ടും സന്ദർശിച്ചപ്പോൾ തന്റെ മുൻപത്തെ യാത്രയുടെ ഓർമ്മകൾ ഉണർന്നുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വർഷം മുമ്പ് കാസിരംഗയിൽ ചിലവഴിച്ച നിമിഷങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ അനുഭവങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം അനുസ്മരിച്ചു. കാസിരംഗ നാഷണൽ പാർക്കിൽ രാത്രി താമസിക്കാൻ തനിക്ക് അവസരം ലഭിച്ചുവെന്നും, തൊട്ടടുത്ത ദിവസം രാവിലെ നടത്തിയ ആന സഫാരിയിലൂടെ ആ പ്രദേശത്തിന്റെ മനോഹാരിത അടുത്തറിയാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.ഗുവാഹത്തിയിൽ നടന്ന പരമ്പരാഗത ബോഡോ സാംസ്കാരിക പരിപാടിയായ 'ബാഗുറൂമ്പ ദോഹോ'യിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 17th, 06:30 pm
അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകരായ സർബാനന്ദ സോനോവാൾ ജി, പബിത്ര മാർഗരിറ്റ ജി, അസം നിയമസഭാ സ്പീക്കർ ബിശ്വജിത് ദോയ്മാരി ജി, ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് മെമ്പർ ഹാഗ്രാമാ മോഹീലാരി ജി, സംസ്ഥാന ഗവൺമെന്റ് മന്ത്രിമാർ, വിശിഷ്ട പൗരന്മാരായ സഹോദരീസഹോദരന്മാരേ, അസമിലെ എന്റെ സഹോദരീസഹോദരന്മാരേ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ഗുവാഹാട്ടിയിൽ ബാഗുരുംബ ദോഹോ പരിപാടിയെ അഭിസംബോധന ചെയ്തു
January 17th, 06:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുവാഹാട്ടിയിലെ സരുസജായ് സ്റ്റേഡിയത്തിൽ ബോഡോ സമൂഹത്തിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ചരിത്ര-സാംസ്കാരിക പരിപാടിയായ ‘ബാഗുരുംബ ദോഹോ 2026’-നെ അഭിസംബോധനചെയ്തു. അസമിന്റെ സംസ്കാരം നേരിട്ടു കാണാനും ബോഡോ സമൂഹത്തിന്റെ പാരമ്പര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും കഴിഞ്ഞതു തന്റെ ഭാഗ്യമാണെന്നു ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. മറ്റൊരു പ്രധാനമന്ത്രിയും തന്നെപ്പോലെ ഇത്രയധികം തവണ അസം സന്ദർശിച്ചിട്ടില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അസമിന്റെ കലയും സംസ്കാരവും വലിയ വേദികൾ നേടണമെന്നും ഇത്തരം മഹത്തായ ആഘോഷങ്ങളിലൂടെ രാജ്യത്തും ലോകമെമ്പാടും അംഗീകാരം നേടണമെന്നുമാണു തന്റെ എപ്പോഴത്തെയും ആഗ്രഹമെന്നു ശ്രീ മോദി പറഞ്ഞു. വലിയ തോതിലുള്ള ബിഹു ആഘോഷങ്ങൾ, ഝുമോർ ബിനന്ദിനിയുടെ ആവിഷ്കാരം, ഒന്നരവർഷംമുമ്പു ന്യൂഡൽഹിയിൽ നടന്ന മഹത്തായ ബോഡോ മഹോത്സവം, മറ്റു സാംസ്കാരിക പരിപാടികൾ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഈ ദിശയിൽ തുടർച്ചയായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അസമിന്റെ കലയുടെയും സംസ്കാരത്തിന്റെയും സവിശേഷമായ ആനന്ദം അനുഭവിക്കാനുള്ള ഒരവസരവും താൻ പാഴാക്കാറില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ബാഗുരുംബ ഉത്സവം വീണ്ടും സംഘടിപ്പിക്കപ്പെടുകയാണെന്നും, ഇതു ബോഡോ സ്വത്വത്തിന്റെ ചടുലമായ ആഘോഷമാണെന്നും അസമിന്റെ പാരമ്പര്യത്തിനുള്ള ആദരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഈ പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും, പ്രത്യേകിച്ചു കലാകാരന്മാർക്ക്, ശ്രീ മോദി ആശംസകളും അഭിനന്ദനങ്ങളും നേർന്നു.അസമിലെ ഗുവാഹത്തിയിൽ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 20th, 03:20 pm
അസമിലെ നാംരൂപിലെ യൂറിയ പ്ലാന്റിന്റെ ഭൂമിപൂജാ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപംപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ഗുവാഹാട്ടിയിൽ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്തു
December 20th, 03:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുവാഹാട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്തു. അസമിന്റെ കണക്റ്റിവിറ്റി, സാമ്പത്തിക വികാസം, ആഗോള ഇടപെടൽ എന്നിവയിൽ പരിവർത്തനം അടയാളപ്പെടുത്തുന്നതാണ് പരിപാടി. ഇന്ന് അസമിന്റെയും വടക്കുകിഴക്കൻ മേഖലയുടെയും വികസനത്തിന്റെയും പുരോഗതിയുടെയും ഉത്സവമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പുരോഗതിയുടെ വെളിച്ചം ജനങ്ങളിലേക്ക് എത്തുമ്പോൾ ജീവിതത്തിലെ ഓരോ പാതയും പുതിയ ഉയരങ്ങൾ തൊടാൻ തുടങ്ങുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസമുമായുള്ള പുരോഗതിയുടെ വെളിച്ചം ജനങ്ങളിലേക്ക് എത്തുമ്പോൾ ജീവിതത്തിലെ ഓരോ പാതയും പുതിയ ഉയരങ്ങൾ തൊടാൻ തുടങ്ങുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസമുമായുള്ള തന്റെ ആഴത്തിലുള്ള അടുപ്പത്തെക്കുറിച്ചും അവിടത്തെ ജനങ്ങൾ നൽകുന്ന സ്നേഹത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രത്യേകിച്ച്, അസമിലെയും വടക്കുകിഴക്കൻ മേഖലയിലെയും അമ്മമാരുടെയും സഹോദരിമാരുടെയും സ്നേഹവും കരുതലും തനിക്ക് നിരന്തരമായ പ്രചോദനമാണെന്നും മേഖലയുടെ വികസനത്തിനായുള്ള കൂട്ടായ ദൃഢനിശ്ചയത്തെ അത് ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അസമിന്റെ വികസനത്തിൽ ഇന്ന് വീണ്ടും പുതിയ അധ്യായം കൂട്ടിച്ചേർക്കപ്പെടുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഭാരതരത്ന ഭൂപൻ ഹസാരികയുടെ വരികൾ പരാമർശിച്ച്, മഹത്തായ ബ്രഹ്മപുത്ര നദിയുടെ തീരങ്ങൾ തിളങ്ങുമെന്നും ഇരുട്ടിന്റെ എല്ലാ മതിലുകളും തകർക്കപ്പെടുമെന്നും ശ്രീ മോദി പറഞ്ഞു. ഇത് രാജ്യത്തിന്റെ ദൃഢനിശ്ചയവും ഗൗരവമേറിയ പ്രതിജ്ഞയുമായതിനാൽ തീർച്ചയായും സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.22-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 26th, 02:20 pm
ബഹുമാനപ്പെട്ട , പ്രധാനമന്ത്രിയും , എന്റെ സുഹൃത്തുമായ അൻവർ ഇബ്രാഹിം അവർകളെ ,ക്വാലാലംപൂരിൽ നടന്ന 22-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ പങ്കാളിത്തം
October 26th, 02:06 pm
22-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടി 2025 ഒക്ടോബർ 26-ന് ക്വാലാലംപൂരിൽ നടന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉച്ചകോടിയിൽ വെർച്വലായി പങ്കെടുത്തു. പ്രധാനമന്ത്രിയും ആസിയാൻ നേതാക്കളും സംയുക്തമായി ആസിയാൻ-ഇന്ത്യ ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുകയും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഉദ്യമങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലെ 12-ാമത്തെ പങ്കാളിത്തമായിരുന്നു ഇത്.22-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
October 25th, 09:48 am
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം, 2025 ഒക്ടോബർ 26-ന് നടക്കുന്ന 22-ാമത് ആസിയാൻ - ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി വെർച്വലായി പങ്കെടുക്കും. നമ്മുടെ ആക്ട് ഈസ്റ്റ് നയത്തിനും ഇന്തോ-പസഫിക് ദർശനത്തിനും അനുസൃതമായി ആസിയാൻ നേതാക്കളുമായി പ്രധാനമന്ത്രി മോദി ആസിയാൻ-ഇന്ത്യ ബന്ധങ്ങളിലെ പുരോഗതി സംയുക്തമായി അവലോകനം ചെയ്യും.മിസോറാമിലെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 13th, 10:30 am
മിസോറാം ഗവർണർ വി കെ സിംഗ് ജി, മുഖ്യമന്ത്രി ശ്രീ ലാൽദുഹോമ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ അശ്വിനി വൈഷ്ണവ് ജി, മിസോറാം ഗവൺമെന്റിലെ മന്ത്രിമാർ, എംപിമാർ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, മിസോറാമിലെ ഊർജ്ജസ്വലരായ ജനങ്ങൾക്ക് ആശംസകൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മിസോറാമിലെ എയ്‌സ്വാളിൽ 9,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
September 13th, 10:00 am
മിസോറാമിലെ എയ്‌സ്വാളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 9000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. റെയിൽവേ, റോഡ്, ഊർജ്ജം, കായികം തുടങ്ങി വിവിധ മേഖലകളിലെ പദ്ധതികൾക്കാണ് തുടക്കമിട്ടത്. വീഡിയോ കോൺഫറൻസിംഗിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, നീലമലകളുടെ മനോഹരമായ ഭൂമിയെ കാത്തുരക്ഷിക്കുന്ന പരമോന്നത ദൈവമായ പാഥിയാനോടുള്ള ആദരവ് അറിയിച്ചു. മോശം കാലാവസ്ഥ കാരണം തനിക്ക് മിസോറാമിലെ ലെങ്പുയി വിമാനത്താവളത്തിൽ നിന്ന് എയ്‌സ്വാളിലെത്തി ജനങ്ങളോടൊപ്പം ചേരാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എന്നിട്ടും ഈ മാധ്യമത്തിലൂടെയാണെങ്കിൽപോലും ജനങ്ങളുടെ സ്നേഹവും വാത്സല്യവും തനിക്ക് അനുഭവിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യ സിംഗപ്പൂർ സംയുക്ത പ്രസ്താവന
September 04th, 08:04 pm
സിംഗപ്പൂർ റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ ലോറൻസ് വോങ്ങിന്റെ ഇന്ത്യ സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും തമ്മിൽ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തെ കുറിച്ചുള്ള സംയുക്ത പ്രസ്ഥാവന.