നവ റായ്പൂരിലെ ശാന്തി ശിഖർ - ബ്രഹ്മകുമാരീസ് ധ്യാന കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
November 01st, 11:15 am
ഛത്തീസ്ഗഢ് ഗവർണർ ശ്രീ രമെൻ ഡേകാ ജി, ജനകീയനും ഊർജ്ജസ്വലനുമായ സംസ്ഥാന മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ്, രാജയോഗിനി സിസ്റ്റർ ജയന്തി, രാജയോഗി മൃത്യുഞ്ജയ്, എല്ലാ ബ്രഹ്മകുമാരി സഹോദരിമാരേ, ഇവിടെ സന്നിഹിതരായ മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!ഛത്തീസ്ഗഡിലെ നവ റായ്പൂരിൽ ശാന്തി ശിഖർ - ധ്യാനകേന്ദ്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി, ബ്രഹ്മകുമാരിസമൂഹത്തെ അഭിസംബോധന ചെയ്തു
November 01st, 11:00 am
ഛത്തീസ്ഗഢ് സംസ്ഥാനം സ്ഥാപിതമായതിന്റെ 25 വർഷം പൂർത്തിയാക്കുന്ന ഈ ദിനം സവിശേഷമാണെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഛത്തീസ്ഗഢിനൊപ്പം ഝാർഖണ്ഡും ഉത്തരാഖണ്ഡും സ്ഥാപിതമായിട്ട് 25 വർഷം പൂർത്തിയാക്കിയതായും അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തുടനീളമുള്ള മറ്റ് നിരവധി സംസ്ഥാനങ്ങൾ ഇന്ന് അവരുടെ സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ശ്രീ മോദി ആശംസകൾ നേർന്നു. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യ പുരോഗതിക്ക് ഇന്ധനം എന്ന ദർശനത്തിലൂടെ നമ്മൾ വികസിത ഭാരതം കെട്ടിപ്പടുക്കുന്ന ദൗത്യത്തിൽ സജീവമായി പങ്കുചേരുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.ശ്രീ മേഘനാഥ് ദേശായിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
July 29th, 10:44 pm
പ്രമുഖ ചിന്തകനും എഴുത്തുകാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ശ്രീ മേഘനാഥ് ദേശായിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു.