ലോകനേതാക്കളുടെയും ജനങ്ങളുടെയും ഊഷ്മളമായ ആശംസകൾക്കു നന്ദി അറിയിച്ച് പ്രധാനമന്ത്രി
June 10th, 11:50 pm
ലോകനേതാക്കളും നാനാതുറകളിലുള്ള ജനങ്ങളും അറിയിച്ച ഊഷ്മളമായ ആശംസകൾക്കും അഭിനന്ദന സന്ദേശങ്ങൾക്കും പ്രധാനമന്ത്രി അഗാധമായ നന്ദി രേഖപ്പെടുത്തി. ആശംസകൾ അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചതായി വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയെ സേവിക്കാനും രാജ്യത്തിന്റെ വികസനയാത്രയിൽ പങ്കാളിയാകാനും സാധിക്കുന്നതു ബഹുമതിയായി കരുതുന്നുവെന്നു വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ ശക്തിയെന്നു പറഞ്ഞ പ്രധാനമന്ത്രി, വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടു യാഥാർഥ്യമാക്കുന്നതിനും 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ സമർപ്പണത്തോടെ പ്രവർത്തിക്കാനുള്ള സമ്പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.എത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന
December 17th, 12:25 pm
പൗരാണിക ജ്ഞാനവും ആധുനിക അഭിലാഷങ്ങളുമുള്ള ഒരു രാജ്യത്തിന്റെ ഹൃദയത്തിൽ, ജനാധിപത്യത്തിന്റെ ഈ ക്ഷേത്രത്തിൽ വരാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നുന്നു. നിങ്ങളുടെ പാർലമെന്റിനോടും ജനങ്ങളോടും ജനാധിപത്യ യാത്രയോടുമുള്ള ഏറെ ബഹുമാനത്തോടെയാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ സൗഹൃദത്തിന്റെയും സൽസ്വഭാവത്തിന്റെയും സാഹോദര്യത്തിന്റെയും ആശംസകൾ ഞാൻ നേരുന്നു.എത്യോപ്യയിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
December 17th, 12:12 pm
എത്യോപ്യയിലെ നിയമനിർമ്മാതാക്കൾക്ക് ഇന്ത്യൻ ജനതയുടെ സൗഹൃദത്തിലൂന്നിയ ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി അദ്ദേഹത്തിൻ്റെ പ്രസംഗം ആരംഭിച്ചത്. പാർലമെന്റിനെ അഭിസംബോധന ചെയ്യാനും എത്യോപ്യയിലെ സാധാരണക്കാരായ കർഷകർ, സംരംഭകർ, അഭിമാനികളായ സ്ത്രീകൾ, യുവാക്കൾ എന്നിവരോട് സംസാരിക്കാനും കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. എത്യോപ്യയിലെ ഗ്രേറ്റ് ഓണർ നിഷാൻ എന്ന പരമോന്നത ബഹുമതി തനിക്ക് സമ്മാനിച്ചതിന് എത്യോപ്യയിലെ ജനങ്ങൾക്കും സർക്കാരിനും അദ്ദേഹം നന്ദി പറഞ്ഞു. ബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള വർഷങ്ങൾ പഴക്കമുള്ള ബന്ധം സന്ദർശന വേളയിൽ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തപ്പെട്ടതിൽ പ്രധാനമന്ത്രി അഗാധമായ സംതൃപ്തി പ്രകടിപ്പിച്ചു.എത്യോപ്യയുടെ പരമോന്നത ബഹുമതി സ്വീകരിച്ച ശേഷമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 17th, 09:25 am
ഈ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ 'ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ' എനിക്ക് ലഭിച്ചു. ലോകത്തിലെ ഏറ്റവും പുരാതനവും സമ്പന്നവുമായ ഒരു നാഗരികതയിൽ നിന്ന് ആദരിക്കപ്പെടുന്നത് എനിക്ക് വളരെയധികം അഭിമാനകരമാണ്. എല്ലാ ഇന്ത്യക്കാരുടെയും പേരിൽ, ഈ ബഹുമതി ഞാൻ അങ്ങേയറ്റം വിനയത്തോടും നന്ദിയോടും കൂടി സ്വീകരിക്കുന്നു.India and Ethiopia have shared continuous contact, dialogue and exchanges for thousands of years: PM Modi during meeting with Ethiopian PM Abiy Ahmed Ali
December 17th, 09:12 am
During his remarks at the meeting with Ethiopian PM Abiy Ahmed Ali, PM Modi announced that India–Ethiopia relations have been elevated to the level of a Strategic Partnership. The PM noted that both countries are democratic forces committed to peace and the welfare of humanity. He also expressed satisfaction over the decision to double the number of student scholarships for Ethiopia in India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, എത്യോപ്യൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി
December 17th, 12:02 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഡിസ് അബാബയിലെ നാഷണൽ പാലസിൽ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യയുടെ പ്രധാനമന്ത്രി ആദരണീയനായ ഡോ. അബി അഹമ്മദുമായി കൂടിക്കാഴ്ച നടത്തി. കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രി മോദിയെ എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് ഊഷ്മളമായി സ്വീകരിക്കുകയും ആചാരപരമായ വരവേൽപ്പ് നൽകുകയും ചെയ്തു.എത്യോപ്യയുടെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി
December 16th, 11:52 pm
2025 ഡിസംബർ 16 മുതൽ 17 വരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എത്യോപ്യയിൽ തന്റെ ആദ്യ ഉഭയകക്ഷി സന്ദർശനം നടത്തുകയാണ്. ഇന്ന് ആഡിസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന പ്രത്യേക ചടങ്ങിൽ എത്യോപ്യൻ പ്രധാനമന്ത്രി ഡോ.അബി അഹ്‍മദ് എത്യോപ്യയുടെ പരമോന്നത ബഹുമതിയായ 'ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇന്ത്യ-എത്യോപ്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ നൽകിയ സവിശേഷമായ സംഭാവനകളും ഒരു ആഗോള ഭരണതന്ത്രജ്ഞൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും പരിഗണിച്ചാണ് ഈ ബഹുമതി.പ്രധാനമന്ത്രിക്ക് എത്യോപ്യയിൽ ഊഷ്മള സ്വീകരണം
December 16th, 06:21 pm
ഉഭയകക്ഷിസന്ദർശനത്തിനായി ഇതാദ്യമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എത്യോപ്യയിലെത്തി. അഡിസ് അബാബ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ, സവിശേഷ സൗഹൃദസൂചകമായി എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഊഷ്മളവും വർണാഭവുമായിരുന്നു സ്വീകരണം.പ്രധാനമന്ത്രിയുടെ ജോർദാൻ, എത്യോപ്യ, ഒമാൻ സന്ദർശനം
December 11th, 08:43 pm
അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈൻ രാജാവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 15 മുതൽ 16 വരെ ജോർദാൻ (ഹാഷെമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ) സന്ദർശിക്കും. സന്ദർശന വേളയിൽ, ഇന്ത്യയും ജോർദാനും തമ്മിലുള്ള ബന്ധത്തിന്റെ സമഗ്രമായ വശങ്ങൾ അവലോകനം ചെയ്യുന്നതിനും പ്രാദേശിക വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുന്നതിനുമായി പ്രധാനമന്ത്രി അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികം കുറിക്കുന്ന ഈ സന്ദർശനം, ഇന്ത്യ-ജോർദാൻ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പരസ്പര വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള സഹകരണത്തിന്റെ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനും പ്രാദേശിക സമാധാനം, സമൃദ്ധി, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനുമുള്ള അവസരം നൽകുന്നു.എത്യോപ്യൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
August 24th, 11:27 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 24-ന് ജോഹന്നാസ്ബർഗിൽ, 15-ാമത് ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലിയുമായി കൂടിക്കാഴ്ച്ച നടത്തിPhone call between Prime Minister Shri Narendra Modi and H.E. Dr. Abiy Ahmed Ali, Prime Minister of Federal Democratic Republic of Ethiopia
May 06th, 07:08 pm
PM Narendra Modi had a phone call with H.E. Dr. Abiy Ahmed Ali, Prime Minister of the Federal Democratic Republic of Ethiopia. The two leaders discussed the domestic, regional and global challenges posed by the COVID-19 pandemic, and expressed solidarity with each other during the health crisis.