പതിനെട്ടാമത് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര, ജ്യോതിർഭൗതിക ഒളിമ്പ്യാഡിനായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തിന്റെ പൂർണരൂപം

August 12th, 04:34 pm

64 രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം മിന്നും താരങ്ങളുമായി സംസാരിക്കാൻ കഴിയുന്നത് ഏറെ സന്തോഷകരമാണ്. 18-ാമത് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര, ജ്യോതിർഭൗതിക ഒളിമ്പ്യാഡിനായി ഇന്ത്യയിലേക്ക് ഞാൻ നിങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ഇന്ത്യയിൽ പാരമ്പര്യം നൂതനാശ‌യങ്ങളുമായി ഒന്നുചേരുന്നു, ആത്മീയത ശാസ്ത്രത്തെ സന്ധിക്കുന്നു, ജിജ്ഞാസ സർഗ്ഗാത്മകതയെ കണ്ടുമുട്ടുന്നു. നൂറ്റാണ്ടുകളായി, ഇന്ത്യക്കാർ ആകാശം നിരീക്ഷിക്കുകയും ആഴമേറിയ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, അഞ്ചാം നൂറ്റാണ്ടിൽ, ആര്യഭട്ട പൂജ്യം കണ്ടുപിടിച്ചു. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നുവെന്ന് ആദ്യമായി പറഞ്ഞതും അദ്ദേഹമാണ്. അക്ഷരാർത്ഥത്തിൽ, അദ്ദേഹം പൂജ്യത്തിൽ നിന്ന് ആരംഭിച്ച് ചരിത്രം സൃഷ്ടിച്ചു!

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 18-ാമത് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര-ജ്യോതിർഭൗതിക ഒളിമ്പ്യാഡിനെ അഭിസംബോധന ചെയ്തു

August 12th, 04:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ 18-ാമത് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര-ജ്യോതിർഭൗതിക ഒളിമ്പ്യാഡിനെ അഭിസംബോധന ചെയ്തു. ഈ അവസരത്തിൽ, ഒളിമ്പ്യാഡിൽ പങ്കെടുക്കാനായി 64 രാജ്യങ്ങളിൽനിന്നെത്തിയ 300-ലധികംപേരുമായി സംവദിക്കാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. അവരെ അന്താരാഷ്ട്ര ഒളിമ്പ്യാഡിനായി ഇന്ത്യയിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു. “ഇന്ത്യയിൽ, പാരമ്പര്യം നൂതനത്വവുമായും, ആത്മീയത ശാസ്ത്രവുമായും, ജിജ്ഞാസ സർഗാത്മകതയുമായും ഒന്നുചേരുന്നു. നൂറ്റാണ്ടുകളായി, ഇന്ത്യക്കാർ ആകാശം നിരീക്ഷിക്കുകയും വലിയ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തുവരുന്നു”- ശ്രീ മോദി പറഞ്ഞു. അഞ്ചാം നൂറ്റാണ്ടിൽ പൂജ്യം കണ്ടുപിടിച്ചതും ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നുവെന്ന് ആദ്യമായി പ്രസ്താവിച്ചതുമായ ആര്യഭട്ടന്റെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. “അക്ഷരാർത്ഥത്തിൽ, അദ്ദേഹം പൂജ്യത്തിൽനിന്നാരംഭിച്ചു ചരിത്രം സൃഷ്ടിച്ചു!” - പ്രധാനമന്ത്രി പറഞ്ഞു.