17-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പരിസ്ഥിതി, സി ഒ പി-30, ആഗോള ആരോഗ്യം എന്നിവയെക്കുറിച്ചുള്ള സെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

July 07th, 11:38 pm

പരിസ്ഥിതി, സിഒപി-30, ആഗോള ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ഒരു സെഷനിൽ പ്രധാനമന്ത്രി ഇന്ന് പ്രസംഗിച്ചു. സെഷനിൽ ബ്രിക്‌സ് അംഗങ്ങൾ, പങ്കാളി രാജ്യങ്ങൾ, ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ എന്നിവർ പങ്കെടുത്തു. ലോകത്തിന്റെ ഭാവിക്കായി ഇത്രയും സുപ്രധാന വിഷയങ്ങളിൽ സെഷൻ സംഘടിപ്പിച്ചതിന് അദ്ദേഹം ബ്രസീലിനോട് നന്ദി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനം എന്നത്, ഊർജ്ജ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയം മാത്രമല്ല, ജീവിതത്തിനും പ്രകൃതിക്കും ഇടയിലുള്ള സന്തുലിതാവസ്ഥയെ ബാധിക്കുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ കാലാവസ്ഥാ നീതിയെ ഒരു ധാർമ്മിക ഉത്തരവാദിത്തമായിട്ടാണ് സമീപിച്ചതെന്ന് അദ്ദേഹം അടിവരയിട്ടു, അത് നിറവേറ്റേണ്ടതുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങളോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യം, ആഗോള ജൈവ ഇന്ധന സഖ്യം, അന്താരാഷ്ട്ര ബിഗ് ക്യാറ്റ് അലയൻസ്, മിഷൻ ലൈഫ്, ഏക് പേഡ് മാ കേ നാം തുടങ്ങിയ ജനപക്ഷ, ഭൂമിക്ക് അനുകൂലമായ വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

പരിസ്ഥിതി, സിഒപി-30, ആഗോള ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ബ്രിക്‌സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ

July 07th, 11:13 pm

ബ്രസീലിന്റെ അധ്യക്ഷതയിൽ പരിസ്ഥിതി, ആരോഗ്യ സുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങൾക്ക് ബ്രിക്‌സ് ഉയർന്ന മുൻഗണന നൽകിയതിൽ എനിക്ക് സന്തോഷമുണ്ട്. ഈ വിഷയങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല, മാനവരാശിയുടെ ശോഭനമായ ഭാവിക്ക് വളരെ പ്രധാനമാണ്.

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഉറുഗ്വേ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി

July 07th, 09:20 pm

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉറുഗ്വേ ഓറിയന്റൽ റിപ്പബ്ലിക് പ്രസിഡന്റ് യമണ്ടു ഒർസിയുമായി കൂടിക്കാഴ്ച നടത്തി.

റിയോ ഡി ജനീറോയിൽ 'ബ്രിക്‌സ്' ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ബൊളീവിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

July 07th, 09:19 pm

ഇരു നേതാക്കളും ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും,ഇതുവരെ കൈവരിച്ച പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. നിർണായക ധാതുക്കൾ, വ്യാപാരം, വാണിജ്യം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, യുപിഐ, ആരോഗ്യം, ഔഷധങ്ങൾ, പരമ്പരാഗത വൈദ്യശാസ്ത്രം, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിലെ സഹകരണത്തെക്കുറിച്ച് അവർ ചർച്ച ചെയ്തു. നിർണായക ധാതു മേഖലയിൽ മെച്ചപ്പെട്ട സഹകരണത്തിനും ഈ മേഖലയിൽ സുസ്ഥിരവും പരസ്പര പ്രയോജനകരവുമായ പങ്കാളിത്തങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ ഇരു നേതാക്കളും തിരിച്ചറിഞ്ഞു. ഐടിഇസി സ്കോളർഷിപ്പ് പ്രോഗ്രാമുകൾക്ക് കീഴിലുള്ള ക്വിക്ക് ഇംപാക്ട് പ്രോജക്ടുകൾ, ശേഷി വർദ്ധിപ്പിക്കൽ സംരംഭങ്ങൾ എന്നിവയുൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വികസന സഹകരണത്തിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു.

​റിയോ ഡി ജനീറോ പ്രഖ്യാപനം - കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണനിർവഹണത്തിനായുള്ള ഗ്ലോബൽ സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ

July 07th, 06:00 am

“കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണനിർവഹണത്തിനായുള്ള ഗ്ലോബൽ സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ” എന്ന വിഷയത്തിൽ നടന്ന XVII ബ്രിക്സ് ഉച്ചകോടിക്കായി ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കളായ ഞങ്ങൾ 2025 ജൂലൈ 6നും 7നും ബ്രസീലിലെ റിയോ ഡി ജനീറോയിൽ യോഗം ചേർന്നു.

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

July 07th, 05:19 am

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ ബെർമുഡസുമായി കൂടിക്കാഴ്ച നടത്തി. 2023 ൽ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നേരത്തെ പ്രസിഡന്റ് ഡയസ്-കാനലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് നടന്ന ഉച്ചകോടിയിൽ ക്യൂബ പ്രത്യേക ക്ഷണിതാവായിരുന്നു.

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

July 07th, 05:13 am

2024 ഓഗസ്റ്റിൽ മലേഷ്യൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനുശേഷം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ടൂറിസം, എന്നീ മേഖലകളിൽ ഉൾപ്പെടെ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി നേതാക്കൾ അവലോകനം ചെയ്തു.

സമാധാനവും സുരക്ഷയും സംബന്ധിച്ച ബ്രിക്‌സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ

July 06th, 11:07 pm

ആഗോള സമാധാനവും സുരക്ഷയും വെറും ആദർശങ്ങളല്ല, മറിച്ച് അവ നമ്മുടെ പൊതുവായ താൽപ്പര്യങ്ങളുടെയും ഭാവിയുടെയും അടിത്തറയാണ്. സമാധാനപരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ മാത്രമേ മാനവികതയുടെ പുരോഗതി സാധ്യമാകൂ. ഈ ലക്ഷ്യം നിറവേറ്റുന്നതിൽ ബ്രിക്‌സിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. നമ്മൾ എല്ലാവരും ഒത്തുചേരാനും, നമ്മുടെ ശ്രമങ്ങളെ ഒന്നിപ്പിക്കാനും, നാമെല്ലാവരും നേരിടുന്ന വെല്ലുവിളികളെ കൂട്ടായി നേരിടാനുമുള്ള സമയമാണിത്. നമ്മൾ ഒരുമിച്ച് മുന്നോട്ട് പോകണം.

ബ്രിക്‌സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന: ആഗോള ഭരണ പരിഷ്കരണം

July 06th, 09:41 pm

17-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ മികച്ച സംഘാടനത്തിന് പ്രസിഡന്റ് ലുലയോട് എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ബ്രസീലിന്റെ ചലനാത്മകമായ അധ്യക്ഷതയിൽ, ഞങ്ങളുടെ ബ്രിക്‌സ് സഹകരണം പുതിയ ആക്കം, ഊർജ്ജസ്വലത എന്നിവ നേടിയിട്ടുണ്ട്. ഞാൻ പറയട്ടെ—നമുക്ക് ലഭിച്ച ഊർജ്ജം വെറുമൊരു എസ്‌പ്രെസോ അല്ല; അത് ഒരു ഡബിൾ എസ്‌പ്രെസോ ഷോട്ട് ആണ്! ഇതിനായി, പ്രസിഡന്റ് ലുലയുടെ ദർശനത്തെയും അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും ഞാൻ അഭിനന്ദിക്കുന്നു. ബ്രിക്‌സ് കുടുംബത്തിൽ ഇന്തോനേഷ്യയെ ഉൾപ്പെടുത്തിയതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് പ്രബോവോയ്ക്ക് ഇന്ത്യയുടെ പേരിൽ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

ബ്രിക്‌സ് സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന: ബഹുമുഖത്വം, സാമ്പത്തിക-ധനകാര്യ വിഷയങ്ങൾ, നിർമ്മിതബുദ്ധി എന്നിവയുടെ ശക്തിപ്പെടുത്തൽ

July 06th, 09:40 pm

വിപുലീകരിച്ച ബ്രിക്‌സ് കുടുംബത്തിലെ എന്റെ സുഹൃത്തുക്കളുമൊത്തുള്ള ഈ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ബ്രിക്‌സ് ഔട്ട്‌റീച്ച് ഉച്ചകോടിയിൽ ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ സൗഹൃദ രാജ്യങ്ങളുമായി എന്റെ കാഴ്ചപ്പാടുകൾ പങ്കിടാൻ അവസരം നൽകിയതിന് പ്രസിഡന്റ് ലുലയ്ക്ക് എന്റെ ഹൃദയംഗമമായ നന്ദി.

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു

July 06th, 09:39 pm

2025 ജൂലൈ 6-7 തീയതികളിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു. ആഗോള ഭരണ പരിഷ്കരണം, 'ഗ്ലോബൽ സൗത്തി'ന്റെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം വർദ്ധിപ്പിക്കൽ, സമാധാനവും സുരക്ഷയും, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തൽ, വികസന പ്രശ്നങ്ങൾ, കൃത്രിമബുദ്ധി എന്നിവയുൾപ്പെടെ ബ്രിക്‌സ് അജണ്ടയിലെ വിവിധ വിഷയങ്ങളിൽ നേതാക്കൾ ഫലപ്രദമായ ചർച്ചകൾ നടത്തി. ബ്രസീൽ പ്രസിഡന്റിന്റെ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കും ഉച്ചകോടിയുടെ വിജയകരമായ സംഘാടനത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു.