ഇന്ത്യയിലെ 11 വർഷത്തെ അടിസ്ഥാന സൗകര്യ വിപ്ലവത്തെ എടുത്തുകാട്ടി പ്രധാനമന്ത്രി
June 11th, 10:17 am
രാജ്യത്തെ മുന്നോട്ട് നയിച്ച പരിവർത്തനാത്മകമായ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒരു ദശാബ്ദം, 11 വർഷത്തെ അടിസ്ഥാന സൗകര്യ വിപ്ലവം ആഘോഷിക്കുന്നതിലൂടെ, ഇന്ത്യയുടെ വളർച്ചാ യാത്രയിൽ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. റെയിൽവേ, ഹൈവേകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതി, മെച്ചപ്പെട്ട കണക്റ്റിവിറ്റി, സാമ്പത്തിക വികാസം, മെച്ചപ്പെട്ട ജീവിത സൗകര്യം, പൗരന്മാരുടെ അഭിവൃദ്ധി എന്നിവയിലേക്ക് നയിച്ചതായി ശ്രീ മോദി ഊന്നിപ്പറഞ്ഞു.