രാഷ്ട്രം സ്വാശ്രയത്വം ശക്തിപ്പെടുത്തുമ്പോൾ ഇന്ത്യയുടെ യുവാക്കൾ നയിക്കുന്ന സാങ്കേതിക നവീകരണത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
June 12th, 10:00 am
സാങ്കേതികവിദ്യയെ മുന്നോട്ട് കൊണ്ടുപോകുന്നതിലും രാജ്യത്തിന്റെ സ്വാശ്രയത്വം മുന്നോട്ട് കൊണ്ടുപോകുന്നതിലും നിർണായക പങ്കുള്ള ഇന്ത്യയിലെ നവീന ആശയങ്ങളുള്ള ചെറുപ്പക്കാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. കഴിഞ്ഞ 11 വർഷത്തിനിടയിൽ, ഡിജിറ്റൽ ഇന്ത്യ യുവാക്കളെ നവീനാശയങ്ങൾ പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കി, ആഗോള സാങ്കേതിക ശക്തികേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തി.