വാരാണസിയിൽ 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന വേളയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

January 04th, 01:00 pm

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ജി, യുപി ​ഗവൺമെന്റിലെ മന്ത്രിമാർ - സഹോദരൻ രവീന്ദ്ര ജയ്‌സ്വാൾ ജി, ദയാശങ്കർ ജി, ഗിരീഷ് യാദവ് ജി, ബനാറസ് മേയർ സഹോദരൻ അശോക് തിവാരി ജി, മറ്റ് പൊതു പ്രതിനിധികൾ, വോളിബോൾ അസോസിയേഷന്റെ എല്ലാ ഭാരവാഹികളും, രാജ്യമെമ്പാടുമുള്ള കളിക്കാർ, കാശിയിലെ എന്റെ കുടുംബാംഗങ്ങളേ - നമസ്‌കാരം.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാരാണസിയിൽ നടക്കുന്ന 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു

January 04th, 12:00 pm

ഉത്തർപ്രദേശിലെ വാരാണസിയിൽ നടക്കുന്ന 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, വാരാണസിയിലെ പാർലമെന്റ് അംഗം എന്ന നിലയിൽ എല്ലാ കളിക്കാരെയും സ്വാഗതം ചെയ്യുന്നതിലും അഭിനന്ദിക്കുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ വാരാണസിയിൽ ആരംഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഠിനാധ്വാനത്തിലൂടെയാണ് താരങ്ങൾ ഈ ദേശീയ ടൂർണമെന്റിൽ എത്തിയതെന്നും അവരുടെ പരിശ്രമങ്ങൾ വരും ദിവസങ്ങളിൽ വാരാണസിയിലെ മൈതാനങ്ങളിൽ പരീക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ ഒത്തുചേർന്നത് 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ മനോഹരമായ ചിത്രം അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. ചാമ്പ്യൻഷിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ജനുവരി 4-ന് വാരാണസിയിൽ 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും

January 03rd, 02:41 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജനുവരി 4-ന് ഉച്ചയ്ക്ക് 12ന് വിദൂരദൃശ്യസംവിധാനത്തിലൂടെ 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. വാരാണസിയിലെ ഡോ. സമ്പൂർണാനന്ദ് സ്പോർട്സ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക.

വാരാണസിയിൽ നിന്ന് നാല് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

November 08th, 08:39 am

ഉത്തർപ്രദേശിന്റെ ഊർജ്ജസ്വലനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനും വികസിത ഭാരതത്തിന്റെ ശക്തമായ അടിത്തറ പാകിക്കൊണ്ടിരിക്കുന്ന ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന അശ്വിനി വൈഷ്ണവ് ജി; സാങ്കേതികവിദ്യ വഴി എറണാകുളത്ത് നിന്ന് നമ്മോടൊപ്പം ചേരുന്ന കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ ജി; കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകരായ സുരേഷ് ഗോപി ജി, ജോർജ് കുര്യൻ ജി; കേരളത്തിൽ ഈ പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും; ഫിറോസ്പൂരിൽ നിന്നും പങ്കുചേരുന്ന കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകനും പഞ്ചാബ് നേതാവുമായ രവ്‌നീത് സിംഗ് ബിട്ടു ജി; അവിടെയുള്ള എല്ലാ ജനപ്രതിനിധികളും; ലഖ്‌നൗവിൽ നിന്ന് പങ്കുചേരുന്ന ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ജി; മറ്റ് വിശിഷ്ടാതിഥികളേ, കാശിയിലെ എന്റെ കുടുംബാംഗങ്ങളേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ വാരാണസിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

November 08th, 08:15 am

ഇന്ത്യയുടെ ആധുനിക റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നുകൊണ്ട് രാജ്യത്തെ നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു.

മൗറീഷ്യസ് പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രസമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പത്രക്കുറിപ്പിന്റെ മലയാളം വിവർത്തനം

September 11th, 12:30 pm

എന്റെ പാർലമെന്ററി മണ്ഡലത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നത് എനിക്ക് അഭിമാനകരമാണ്. കാശി എപ്പോഴും ഇന്ത്യയുടെ നാഗരികതയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമാണ്.

ഉത്തർപ്രദേശിലെ വാരാണസിയിൽ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനത്തിലും ഉദ്ഘാടനത്തിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

August 02nd, 11:30 am

(നമഃ പാർവതി പതയേ, ഹർ ഹർ മഹാദേവ്, പുണ്യമാസമായ ഇന്ന് സാവനത്തിൽ, കാശിയിലെ എന്റെ കുടുംബാംഗങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. കാശിയിലെ ഓരോ കുടുംബാംഗത്തെയും ഞാൻ നമിക്കുന്നു.)

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ഏകദേശം 2200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു

August 02nd, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ 2200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും ഉദ്‌ഘാടനവും നിർവഹിച്ചു സദസ്സിനെ അഭിസംബോധന ചെയ്യവേ, ശുഭകരമായ സാവൻ മാസത്തിൽ വാരാണസിയിലെ കുടുംബങ്ങളെ കണ്ടുമുട്ടാനായതു ഹൃദയം നിറയ്ക്കുന്നുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വാരാണസിയിലെ ജനങ്ങളുമായുള്ള ആഴത്തിലുള്ള വൈകാരിക ബന്ധം എടുത്തുകാട്ടിയ അദ്ദേഹം, നഗരത്തിലെ ഓരോ കുടുംബാംഗത്തിനും ആദരപൂർവം ആശംസകൾ നേർന്നു. ശുഭകരമായ സാവൻ മാസത്തിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ രാജ്യത്തുടനീളമുള്ള കർഷകരുമായി ബന്ധപ്പെടാനായതിൽ ശ്രീ മോദി സംതൃപ്തി പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ഓഗസ്റ്റ് 2-ന് വാരാണസി സന്ദർശിക്കും

July 31st, 06:59 pm

ഓഗസ്റ്റ് 2 ന് രാവിലെ 11 മണിയോടെ ഉത്തർപ്രദേശിലെ വാരാണസിയിൽ ഏകദേശം 2200 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചടങ്ങിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.

വാരാണസിയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ/ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

April 11th, 11:00 am

വേദിയിൽ സന്നിഹിതരായ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ; മുഖ്യമന്ത്രി, ബഹുമാനപ്പെട്ട ശ്രീ യോഗി ആദിത്യനാഥ്; ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്; ബഹുമാനപ്പെട്ട മന്ത്രിമാർ; മറ്റ് ജനപ്രതിനിധികൾ; ബനാസ് ഡയറി ചെയർമാൻ ശങ്കർഭായ് ചൗധരി; അനുഗ്രഹങ്ങൾ സമർപ്പിക്കാൻ ഇത്ര വലിയ അളവിൽ ഇവിടെ തടിച്ചുകൂടിയ എൻ്റെ എല്ലാ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ -